ഹാജര്‍നില .....
Wednesday, January 13, 2010
പരീക്ഷകള്‍ അടുക്കുന്നു. പഠന സമ്മര്‍ദം എറുന്നു എന്നാണ് ക്യാമ്പസ് വാര്‍ത്ത. നല്ല തമാശ,നമുക്കെന്ത് സമ്മര്‍ദം. ആഗലേയ കവികള്‍ ഞങ്ങള്‍ക്ക് തുമ്പികള്‍ ആണ് . അവരെ കൊണ്ട് ഞങ്ങള്‍ ഉത്തരകടലാസുകളില്‍ മലയാളം പറയിക്കും കവിത എഴുതാന്‍ ഉണ്ടായ സാഹചര്യം മാറ്റി പറയിക്കും. പുതിയ ചിന്തകള്‍ ചര്‍ച്ച ചെയ്യിക്കും. ഷെല്ലി നല്ല പച്ചമലയാളത്തില്‍ ആശയസംബുഷ്ട്ടമായ ആ ഇംഗ്ലീഷ് കവിതകള്‍ കാവ്യഭംഗി ചോരാതെ എഴുതി വെക്കും.
എന്താണ് ഞാന്‍ ഇവയെ കുറിച്ച് പറയാന്‍ കാരണം. കാര്യം നിസ്സാരം.
പരീക്ഷ എഴുതാന്‍ 95 ഹാജര്‍ എങ്കിലും ഉണ്ടാകണം. ഹജര്‍നിലയില്‍ നാം പിന്നിട്ടാണ് ... ആ ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടിട്ട് അത്ഭുതം തോന്നി .കാരണം കോളേജ് അവധി പ്രക്യാപിച്ചാല്‍ പോലും കോളേജില്‍ ഉണ്ടാകുന്ന എനിക്ക് ഈ വിധി എങ്ങനെ വന്നു.
സംഭവിച്ചു ... അല്ലാതെന്തു പറയാന്‍ ... കോളേജില്‍ വന്നാല്‍ പോരത്രേ ക്ലാസ്സില്‍ ഉണ്ടാകണം. ഓരോരോ നിയമങ്ങള്‍ . ബ്ലെടി നിയമങ്ങള്‍ ....
കോളേജില്‍ എന്തെല്ലാം പരിപാടി നടന്നോ . അതിന്റെ എല്ലാം പേരും പറഞ്ഞു ക്ലാസ്സില്‍ കേറാതെ നടന്നിട്ടുണ്ട്. പിന്നെ അമ്മവീട്ടില്‍ പോയതും അയലോക്കത്തെ ചേട്ടന്റെ പെണ്ണുകാണല്‍ ചടങ്ങിനു പോയതും, തിങ്കളാഴ്ച ചില ക്ഷേത്ര പരിസരങ്ങളില്‍ തരുനിമാനികളെ കാണുവാന്‍ പോയതും, കാന്റീന്‍ ,ലൈബ്രറി , ജിം ,കമ്പ്യൂട്ടര്‍ ലാബ് , പള്ളി , ഹോട്ടല്‍ എന്നിങ്ങനെ തെണ്ടി നടന്നപ്പോള്‍ ഞാന്‍ വിചാരിച്ചോ ഇങ്ങനെ ഒരു കൊല ചതി സംഭവിക്കും എന്ന്.
ഓഫീസില്‍ ചെന്നപോള്‍ ആ മഹാമാനസ്ക്ന്‍ എന്റെ ഹാജര്‍ നില വെളിപെടുതിയപ്പോള്‍ ഞാന്‍ ചിരിച്ചു പോയി . കോളേജില്‍ വന്നപ്പോള്‍ മുതല്‍ ക്ലാസ്സില്‍ നിന്നും പുറത്ത് ചാടുക എന്ന കര്‍മം ആരംഭിച്ചിരുന്നു. രണ്ടാം വര്ഷം ഉഴപ്പാന്‍ ഏറ്റവും സാദ്യത ഉള്ള വര്‍ഷമാണെന്ന് പ്രൊ. ഇനാശു പറഞ്ഞപ്പോള്‍ ചിരിച്ചു .. എന്റെ കര്‍ത്താവെ ... ഇനി എന്നാ ചെയ്യും. പരീക്ഷ എഴുതാന്‍ പറ്റില്ലേ .. എന്റെ പിതാവ് എന്റെ തന്തക്കു വിളിക്കുമോ ? സ്വാഭാവിക പ്രതിഭാസം " എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഒരു പ്രതിപ്രവര്‍ത്തനം ഉണ്ടാവും " ഇത് കണ്ടു പിടിച്ച ശാസ്ത്രക്ന്ജന്‍ തന്തക്കു വിളി കേട്ടിടുണ്ടാവുമോ ആവോ ?
എന്റെ ബുലോകം അമ്മച്ചി കാല് വാരല്ലേ ... പരീക്ഷ എഴുതാന്‍ ഇനി ക്ലാസ്സില്‍ കേറണം ....
ഹാജരില്ലാതെ തെണ്ടി നടക്കുമ്പോള്‍ ആണ് , നമ്മുടെ ജൂനിയര്‍ കുഞ്ഞാമിന ക്ലാസ്സ് കട്ട് ചെയ്യുന്നു...
കുഞ്ഞമിനക്ക് കൂട്ട് പോകാമായിരുന്നു............. മനസ് മന്ത്രിച്ചു ... പക്ഷെ ഇല്ലാത്ത ബുദ്ധി ഉപദേശിച്ചു ...
"കേറി പോടാ ക്ലാസ്സില്‍ ".
വിധിയെ പ്രാകി ക്ലാസ്സില്‍ ചെന്നപ്പോള്‍ ഇവനാരെടാ ക്ലാസ്സില്‍ കേറാന്‍ എന്ന മട്ടില്‍ നോക്കുന്നു . സാദാരണ ഫ്രീ പീരീഡ് അല്ലെങ്കില്‍ ഇന്റര്‍വെല്‍ സമയത്തെ അവര്‍ എന്നെ ക്ലാസ്സില്‍ കണ്ടിട്ടുള്ളു.....
സര്‍ ,
കന്നടിക്കിടയിലൂടെ മുഖം ഒന്നുയര്‍ത്തി നോക്കി പ്രൊ. ശശി രാജ് ടിസുസ്സ ..
ഓ .. താങ്കളോ വരണം. . അദ്ദേഹം ആദരപൂര്‍വ്വം ആനയിച്ചു ... അപരിചിതമായ അന്ധരീക്ഷം, എങ്കിലും ഞാന്‍ കയറി ചെന്നു .
താങ്കള്‍ക്ക് വഴി തെറ്റിയതല്ല എന്ന് വിശ്വസിക്കുന്നു .
അല്ല ...
എങ്കില്‍ ഇരിക്കൂ ..
സവിനയം ആസനസ്ഥനായി ... എന്തൊക്കെയോ പറയുന്നു .
ഷെല്ലി കലഹട്ടത്തിന്റെ അനുഗ്രഹം ആയിരുന്നു. അദേഹത്തിന്റെ കവിതകള്‍ ഇംഗ്ലീഷ് ഭാഷ സ്നേഹികള്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചവയാണ്...
താങ്കള്‍ക്ക് എന്തെങ്കിലും ഷെല്ലി എന്ന കവിയെ കുറിച്ച് പറയാനുണ്ടോ ?
ഞാന്‍ പതിയെ എഴുന്നേറ്റു ...
ഷെല്ലി ഇംഗ്ലീഷ് മഹാകവി ആയിരുന്നു. ഷെല്ലിയുടെ പ്രതിഭ ഇന്നും ഇംഗ്ലീഷ് സാഹിത്യ രംഗത്ത് കാണാം .ഷെല്ലി കവിതകള്‍ ഇന്നും നെഞ്ചില്‍ ഏറ്റി നടക്കുന്നത് അദ്ധേഹത്തിന്റെ ലളിതമായ ഭാഷ ശൈലി ആണ് .
ഓക്കേ ..... ഗുഡ് ...
ഇരുന്നോളു.....
തനക് യു സര്‍.....
ബെല്‍ അടിച്ചു ........................ ഹാജര്‍ കിട്ടി ... പോരല്ലോ ഇനീം വേണം പത്തു ഇരുപത് എണ്ണം കൂടി വേണം ....
Labels:
സംഭവങ്ങള്‍
Subscribe to:
Post Comments (Atom)
0 comments:
Post a Comment