From the Dept. of English - ENGLISH CORNER

Our HOD - Mrs Anice Thomas

കാര്‍ പാര്‍ക്കിംഗ്

Friday, November 20, 2009


ഇത് കുറവിലങ്ങാട് എന്ന നാട്ടില്‍ തലയെടുപ്പോടെ ഉയര്‍ന്നു നില്ക്കുന്ന ദേവമാത കോളേജ്. പല മഹാന്മാരും കുത്തി മറിഞ്ഞ ഈ കോളേജ് ഇല്‍ നല്ല തമാശകളും നടന്നിട്ടുണ്ട്. പലതും ചുവരുകള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നു. അത്തരം ഒരു തമാശ ആണ് ഇത് .

ഒരു വിദ്വാന്‍ ഏകദേശം 50 വയസ്സുള്ള ആള് , ഒരു പൊടിക്ക് മിനുങ്ങി കോളേജ് ഇല്‍ വന്നു. നടന്നു വരാന്‍ കഴിയാത്ത അവസ്ഥ ആയിരുന്നിട്ടും ആ മാന്യന്‍ തന്റെ സ്വന്തം ടാറ്റാ ഇണ്ടിക്ക കാറില്‍ ആണ് വന്നത് . കോളേജ് ഉന്നമനങ്ങളെ കുറിച്ച് മനസിലാക്കിയ ശേഷം തന്റെ കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു താഴോട്ടു ഇറക്കി . പട പട സൌണ്ട് കേട്ടു . ചില സുന്ദരിമാര്‍ കരഞ്ഞുകൊണ്ട് ഓടി .

അപ്പോള്‍ ആണ് മാന്യന്റെ കെട്ട് വിട്ടത് . മാന്യന്‍ തന്റെ ബ്രേക്ക് അമര്‍ത്തി . കാര്‍ പ്രിന്സിപലിനെ അനുസരിക്കുന്ന കോളേജ് വിദ്ധ്യാര്തിയെ പോലെ നിരങ്ങി നിന്നു. പറ്റു വിട്ട മാന്യന്‍ ചുറ്റും കൂടി നിന്ന വിധ്യാര്തികളെ നോക്കി .

ആകെ ചമ്മിയ ആശാന്‍ അവിടെ ഇരുന്നു . ഈ വണ്ടി കണ്ടാല്‍ സ്റെപ്പിന്റെ താഴെ പാര്‍ക്ക്‌ ചെയ്ത ഇണ്ടിക്ക. എന്നാല്‍ സത്യം അതല്ല. കാര്‍ നടയിറങ്ങി വന്നതാണ്‌.

അതും കൊടിമരത്തിന്റെ ചോട്ടില്‍ പാര്‍ക്ക്‌ ചെയ്തു വിരുതന്‍ ആടി ആടി മുങ്ങി . ഞങ്ങള്‍ ഫോട്ടോ ഒക്കെ എടുത്ത് ഒരു ആഹോഷം ആകി മാറ്റി .


മാന്യമായി പാര്‍ക്ക്‌ ചെയ്യാനും സംമാതിക്കുല്ലേ ഡാ പിള്ളേരെ ,,,,,,

ഒരു ഡൈലോഗ് പറഞ്ഞു ആശാന്‍ നേരെ ഇറങ്ങി മോളിലോട്ട് നോക്കി .


എന്റെ മാതാവേ ... നടയിറങ്ങിയാണോ വന്നത് .

പുള്ളി വേഗം അകത്തു കയറി ഇരുന്നു . അപ്പോളാണ് ഗുരുക്കന്മാരുടെ വരവ് .

ഏതായാലും ഇത്രേം ഇറങ്ങിയില്ലേ താഴോട്ട്‌ ഇറക്കിയാല്‍ പോകാം . ഒരു സന്മനസുള്ള കുമാരന്‍ പറഞ്ഞു.
മാഷ് : ഏയ് ... അതൊന്നും പറ്റില്ല .. വന്നപോലെ റിവേര്‍സ് എടുത്തോ ?
ഗുരുവേ വന്ദനം ...
ഒന്നും നടന്നില്ല .. ആ വിരുതന്‍ മുണ്ട് മുറുക്കി കേറി പോയി..
+2 കുട്ടന്മാരും വന്നു ... " ചേട്ടായി ഇതെന്നാ പറ്റിയെതാ ?
ഓ ... എന്നാ പറയാനാ ഡാ എനിക്കും ഒന്നും മനസിലായില്ല ... ടാറ്റാ കാര്‍ കൊണ്ടുവരുന്ന വിമാനത്തേല്‍ നിന്നും വീണതാടെ ...
വിമാനം പുട്ടാതെ ... ഓടിച്ച പൈലറ്റ് ലൈസന്‍സ് കട്ട്‌ ചെയ്യണം .

ഒരു പടുത ഇട്ടിട്ട് കയറിട്ട് കെട്ടാന്‍ വിവരമുള്ള പൈലറ്റ് നെ വെക്കണം . മണ്ടന്‍ പോത്തന്‍ ടാറ്റാ ...

ആ +2 കാരന് വിവരം ഉണ്ടെന്നു തോന്നുന്നു .. അവന്‍ വേറെ ഒരു ചെട്ടയിയോട് ചോദ്യം ആവര്‍ത്തിച്ചു .

ഓ .. എടാ . ഇത് ഏതോ സാറിന്റെ വണ്ടിയാ... CC അടക്കാതെ നടന്നതിനു വണ്ടി എടുത്തു വെചെക്കുവാ...

കൊള്ളാം നല്ല തമാശ ...
എന്തൊക്കെ ആയാലും ചേട്ടന്‍ അവിടെ പാര്‍ക്ക്‌ ചെയ്തിട്ട് ഡിസന്റ് ആയി പോയി കിടന്നു ഉറക്കം പിടിച്ചു . മഴ പെയ്യുന്നു , ചേട്ടന്‍ എഴുന്നേല്‍ക്കുന്ന ലക്ഷണം ഇല്ല . ഞാന്‍ ഇങ്ങു പൊന്നു . അല്ലാരുന്നേല്‍ വിഡിയോ ഇട്ടേനെ ...

പെണ്‍കുട്ടികളെ അധികം വെയിറ്റ് ചെയ്യാന്‍ ഇട വരുത്തരുത് എന്നാണല്ലോ വില്‍ഫ്രെഡ് ഡിസുസ ഞരമ്പുരോഗികള്‍ എന്ന പുസ്തകത്തില്‍ പറഞ്ഞത് ..

0 comments:

Post a Comment