മാവേലിക്ക് ഒരു നോട്ടീസ്
Wednesday, August 18, 2010
മഴ തോര്‍ന്നിരിക്കുന്നു , അങ്ങിങ്ങായി പുതുനാമ്പുകള്‍ കാണാം, ഓണം വന്നു എന്ന് മനസിലായത് ടിവിയില്‍ ഓണം ഓഫര്‍ എന്ന ബഹളം കേട്ടപ്പോള്‍ മാത്രം . ഈ ഓണത്തിന് വല്ല ചപ്പാത്തിയും ചിക്കെനുമായി ആകൊഷിക്കേണ്ടി വരും . അരി വില താഴുന്നില്ല, ആന്ധ്രാ വ്യാപാരികള്‍ കയറ്റുമതി കുരച്ചുവത്രേ. കേരളത്തിന്റെ പത്തായത്തില്‍ നെല്ലില്ല . പച്ചകറി വാങ്ങാന്‍ ഇറങ്ങിയപ്പോള്‍ കണ്ണില്‍ ഈച്ച പറന്നു . പച്ച മുളകിന് 10 രൂപ . അതും തമിഴ് നാട്ടില്‍ നിന്നുമാണത്രേ..
പൂകൂടയും പൂവിളിയുമില്ലാതെ ഒരു ഓണം . ഇനി അവ കാണാന്‍ കഴിയില്ല . തമിഴ്നാട്ടില്‍ പൂത്തുലയുന്ന പൂക്കള്‍ മലയാളിയുടെ ആകൊഷങ്ങള്‍ക്ക് വേണ്ടി മാത്രം അല്ലെ . എല്ലനങ്ങി പണി ചെയ്യുല്ലാത്ത നമുക്ക് എവിടാ പൂ പറിക്കാന്‍ നേരം . കാസറ്റ് വിപണിയും ഉണര്‍ന്നു . നെറ്റില്‍ ഏറ്റവും ഡൌണ്‍ലോഡ് ചെയ്യുന്ന പാട്ടുകള്‍ ഓണപാട്ടുകള്‍ ആണത്രേ . ഓണം ഫെസ്റ്റ് ആഹോഷിക്കുംപോഴും ഓണം നല്‍കുന്ന സന്ദേശം സകലരും മറന്നു . മഹാബലിക്ക് ഒരു ഇമെയില്‍ അയച്ചേക്കാം ... ഒരു നോട്ടീസ്
പ്രിയപ്പെട്ട മാവേലി .... താങ്കള്‍ക്ക് " നോ എന്‍ട്രി " . ഇത് കാണാന്‍ തങ്ങള്‍ എന്തിനു ഇങ്ങോട്ട് വരണം . താമസിക്കാതെ പാതാളവും കൈയേറും . വ്യാജ പട്ടയം ഉണ്ടാക്കി മരിച്ചു വില്‍ക്കും . ഫ്ലാറ്റുകള്‍ നിറഞ്ഞ പാതാളം ഞങ്ങള്‍ വിഭാവനം ചെയ്യും , പാതാളം ടൌണ്‍ഷിപ് പ്ലാന്‍ ചെയ്യും , വിദേശകമ്പനികളുമായി കരാറുകള്‍ ഒപ്പിട്ടു ഒരിക്കലും തീരാത്ത പദ്ധതികക്ക് തരക്കല്ലുകള്‍ ഇടും , മാറി വരുന്ന സര്‍കാര്‍ അതിനു മേലെ കല്ലുകള്‍ ഇട്ടുകൊണ്ടേ ഇരിക്കും .
ഇപ്പൊ താങ്കളാണ് തിരക്കേറിയ മോഡല്‍ . സര്‍വ കുണ്ടാമാണ്ടികളുടെയും ബ്രാന്‍ഡ് അമ്പാസിടര്‍ എന്ന് അറിയിച്ചുകൊള്ളട്ടെ . ഈ വകയില്‍ കോടികളുടെ വിപണനം നടന്നാലും താങ്കള്‍ക്ക് ഒന്നും കിട്ടില്ല . ചിലപ്പോള്‍ ദിവസകൂലിക്ക് കേരളം സന്ദര്‍ശിക്കാം. ശെരിക്കു പറഞ്ഞാല്‍ നഗരപ്രദിക്ഷണം നടത്താം. ഇവന്റ് മാനെജ്മെന്റ് കാര് തടിയന്മാരെ തപ്പി ഇറങ്ങുന്ന ടൈം ആണേ . അങ്ങേക്ക് ഡ്യൂപ്പ് ഇടാന്‍ . ചെന്ന് ചാടിയാല്‍ തീര്‍ന്നു .
പിന്നെ അത്തം മുതല്‍ തിരുവോണം വരെ ചെണ്ടാകരുടെ ഒപ്പം പ്രജകളെ വിസിറ്റ് ചെയ്യാം .
അങ്ങേക്ക് വരാന്‍ കഴിയുമോ എന്നതും സംശയമാണ് . പാസ്പോര്‍ട്ട് എടുക്കാനും വേരിഫികേഷനും ഒക്കെ കാലതാമസം എടുക്കും . പിന്നെ കാശ് കൊടുത്താല്‍ സ്പീഡ് പോസ്റ്റ് വഴി സംഭവം പാതാളത്തില്‍ ഏത്തും .
ഒരു കാര്യം വീണ്ടും പറയട്ടെ " വരാതിരുന്നാല്‍ അങ്ങേക്ക് കൊള്ളാം അല്ലെങ്കില്‍ ........." എന്ത് സംഭവിക്കും എന്ന് എനിക്കും അറിയില്ല ..
ഞാന്‍ എന്തായാലും ഈ ഓണം ആഹോഷം ആകാന്‍ തീരുമാനിച്ചു .. എന്റെ കൂട്ടുകാര്‍ എനിക്ക് വേണ്ടി കാത്തിരിക്കില്ലാ... ആദ്യം കൈ കഴുകി ഇരുന്നാല്‍ ഉണ്ണാം . ഇല്ലെങ്കില്‍ അതും പൊക്കാ ...
Subscribe to:
Post Comments (Atom)
0 comments:
Post a Comment