From the Dept. of English - ENGLISH CORNER

Our HOD - Mrs Anice Thomas

ദേവമാതയുടെ ഓണഹോഷം കുറവിലങ്ങാട് നെഞ്ചിലെറ്റി ...

Friday, August 20, 2010

ദേവമാതാ കോളേജില്‍ ഇന്ന് ഓണം ആഹോഷിച്ചു.  കുറവിലങ്ങാട്  ഇന്ന് ദേവമാതയുടെ ആഹോഷ തിമിര്‍പ്പില്‍ പങ്കുകൊണ്ടു.. എല്ലാ വിഭാഗവും മികവുറ്റ സഹകരണം കാഴ്ച വെച്ചു. ബഹു .തര്‍സിസ് ജോസഫ്‌ - ന്റെ കോളേജ് ജീവിതത്തിലെ ഒരു മികച്ച  ദിനമായി ഇതിനെ വിലയിരുത്താം. പൂക്കള മത്സരവും, സാംസ്‌കാരിക ഹോഷയത്രയും കുറവിലങ്ങാട് നഗരത്തെ തന്നെ രോമാഞ്ചമണിയിച്ചു. നാട്ടുകാര്‍ക്കും ഒരു ആവേശമായി .കാണികള്‍ ആവേശം കൊണ്ട്  വിധ്യര്തികല്‍ക്കൊപ്പം പങ്കു വെച്ചു . ചെണ്ട മേളത്തിന് കരുത്ത് പകരാന്‍ വിധ്യാര്തികള്‍ ആര്‍പ്പു വിളിയുമായി ആഹോഷമാക്കി .

ഇംഗ്ലീഷ് ഡിപാര്‍ട്ട്‌മെന്റ്  ഓണ സദ്യയും നടത്തി .

മാവേലിക്ക് ഒരു നോട്ടീസ്

Wednesday, August 18, 2010

 

മഴ തോര്‍ന്നിരിക്കുന്നു , അങ്ങിങ്ങായി പുതുനാമ്പുകള്‍ കാണാം, ഓണം വന്നു എന്ന് മനസിലായത്  ടിവിയില്‍  ഓണം ഓഫര്‍ എന്ന ബഹളം കേട്ടപ്പോള്‍ മാത്രം . ഓണത്തിന്  വല്ല ചപ്പാത്തിയും ചിക്കെനുമായി ആകൊഷിക്കേണ്ടി വരും . അരി വില താഴുന്നില്ല, ആന്ധ്രാ വ്യാപാരികള്‍ കയറ്റുമതി കുരച്ചുവത്രേ. കേരളത്തിന്റെ പത്തായത്തില്‍ നെല്ലില്ല . പച്ചകറി വാങ്ങാന്‍ ഇറങ്ങിയപ്പോള്‍ കണ്ണില്‍ ഈച്ച പറന്നു . പച്ച മുളകിന്  10 രൂപ . അതും തമിഴ് നാട്ടില്‍ നിന്നുമാണത്രേ..  
പൂകൂടയും പൂവിളിയുമില്ലാതെ ഒരു ഓണം . ഇനി അവ കാണാന്‍ കഴിയില്ല . തമിഴ്നാട്ടില്‍ പൂത്തുലയുന്ന പൂക്കള്‍ മലയാളിയുടെ ആകൊഷങ്ങള്‍ക്ക്  വേണ്ടി മാത്രം അല്ലെ . എല്ലനങ്ങി പണി ചെയ്യുല്ലാത്ത നമുക്ക് എവിടാ പൂ പറിക്കാന്‍ നേരം . കാസറ്റ്  വിപണിയും ഉണര്‍ന്നു . നെറ്റില്‍ ഏറ്റവും ഡൌണ്‍ലോഡ് ചെയ്യുന്ന പാട്ടുകള്‍ ഓണപാട്ടുകള്‍ ആണത്രേ . ഓണം ഫെസ്റ്റ് ആഹോഷിക്കുംപോഴും ഓണം നല്‍കുന്ന സന്ദേശം സകലരും മറന്നു . മഹാബലിക്ക്  ഒരു ഇമെയില്‍ അയച്ചേക്കാം ... ഒരു നോട്ടീസ്


         
    പ്രിയപ്പെട്ട മാവേലി .... താങ്കള്‍ക്ക്  " നോ എന്‍ട്രി " . ഇത് കാണാന്‍ തങ്ങള്‍ എന്തിനു ഇങ്ങോട്ട് വരണം . താമസിക്കാതെ  പാതാളവും കൈയേറും . വ്യാജ പട്ടയം ഉണ്ടാക്കി മരിച്ചു വില്‍ക്കും . ഫ്ലാറ്റുകള്‍ നിറഞ്ഞ പാതാളം ഞങ്ങള്‍ വിഭാവനം ചെയ്യും , പാതാളം ടൌണ്‍ഷിപ്‌  പ്ലാന്‍ ചെയ്യും , വിദേശകമ്പനികളുമായി കരാറുകള്‍ ഒപ്പിട്ടു ഒരിക്കലും തീരാത്ത പദ്ധതികക്ക്  തരക്കല്ലുകള്‍ ഇടും , മാറി വരുന്ന സര്‍കാര്‍  അതിനു മേലെ കല്ലുകള്‍ ഇട്ടുകൊണ്ടേ ഇരിക്കും .

    ഇപ്പൊ  താങ്കളാണ്  തിരക്കേറിയ മോഡല്‍ . സര്‍വ കുണ്ടാമാണ്ടികളുടെയും ബ്രാന്‍ഡ്‌  അമ്പാസിടര്‍ എന്ന്  അറിയിച്ചുകൊള്ളട്ടെ . വകയില്‍ കോടികളുടെ വിപണനം നടന്നാലും താങ്കള്‍ക്ക് ഒന്നും കിട്ടില്ല . ചിലപ്പോള്‍  ദിവസകൂലിക്ക്  കേരളം സന്ദര്‍ശിക്കാം. ശെരിക്കു പറഞ്ഞാല്‍ നഗരപ്രദിക്ഷണം നടത്താം. ഇവന്റ് മാനെജ്മെന്റ്  കാര്  തടിയന്മാരെ തപ്പി ഇറങ്ങുന്ന ടൈം ആണേ . അങ്ങേക്ക്   ഡ്യൂപ്പ്  ഇടാന്‍ . ചെന്ന് ചാടിയാല്‍ തീര്‍ന്നു .

പിന്നെ  അത്തം മുതല്‍ തിരുവോണം വരെ ചെണ്ടാകരുടെ ഒപ്പം പ്രജകളെ വിസിറ്റ് ചെയ്യാം .


അങ്ങേക്ക് വരാന്‍ കഴിയുമോ എന്നതും സംശയമാണ് . പാസ്പോര്‍ട്ട്‌ എടുക്കാനും വേരിഫികേഷനും ഒക്കെ കാലതാമസം എടുക്കും . പിന്നെ കാശ്  കൊടുത്താല്‍ സ്പീഡ് പോസ്റ്റ്‌ വഴി സംഭവം പാതാളത്തില്‍ ഏത്തും .
  ഒരു കാര്യം വീണ്ടും പറയട്ടെ  " വരാതിരുന്നാല്‍ അങ്ങേക്ക്  കൊള്ളാം അല്ലെങ്കില്‍ ........." എന്ത് സംഭവിക്കും എന്ന് എനിക്കും അറിയില്ല ..


ഞാന്‍  എന്തായാലും ഈ ഓണം ആഹോഷം ആകാന്‍ തീരുമാനിച്ചു .. എന്റെ കൂട്ടുകാര്‍  എനിക്ക് വേണ്ടി കാത്തിരിക്കില്ലാ... ആദ്യം കൈ കഴുകി ഇരുന്നാല്‍ ഉണ്ണാം . ഇല്ലെങ്കില്‍ അതും പൊക്കാ ...

Onam Celebration on 20th

Saturday, August 14, 2010


The Onam Celebration of English Department and the entire college will be on 20th August 2010.


Wishing you all " Onam Wishes "

Welcome to the New Heros

Grand Welcome to the First Years of Devamatha English Department, Kuravilangad.